ഇബ്രാഹിംകുഞ്ഞിനെ പി. രാജീവ് ഭീഷണിപ്പെടുത്തിയത് നേരിട്ട് കണ്ടു: ഹൈബി ഈഡന്‍

ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ച് നൽകാഞ്ഞതിലുള്ള പ്രതികാരമായിട്ടാണ് സി.പി.എം നേതാവ് പി.രാജീവ് പാലാരിവട്ടം കേസില്‍ തന്നെ കുടുക്കിയത് എന്ന മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോപണം ശരിവെച്ച് ഹൈബി ഈഡന്‍ എംപി. പി രാജീവ് ഇബ്രാഹിംകുഞ്ഞിനെ ഭീഷണിപ്പെടുത്തുന്നത് കണ്ടതാണെന്ന് ഹൈബി ഈഡന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ റീപോളിംഗ് നടന്ന കടുങ്ങല്ലൂരിൽ വെച്ച് രാജീവ് ഭീഷണിപ്പെടുത്തുന്നത് താൻ നേരിട്ട് കണ്ടെന്നാണ് ഹൈബിയുടെ വാദം.എന്നാൽ ഇബ്രാഹിംകുഞ്ഞിന്റെ ആരോപണങ്ങള്‍ തള്ളി പി രാജീവ് രംഗത്തെത്തിയിരുന്നു.

Read more

പരാജയഭീതി മൂലം ഇബ്രാഹിംകുഞ്ഞിന്റെ നില തെറ്റിയെന്നാണ് രാജീവിന്റെ പരിഹാസം. പാലാരിവട്ടം പാലത്തെ സംബന്ധിച്ച പ്രശ്നം ആദ്യം കൊണ്ടുവന്നത് തങ്ങളല്ല. അദ്ദേഹത്തോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ടിഒ സൂരജ് തന്നെ ആക്ഷേപം ഉയര്‍ത്തുകയും തുടര്‍ന്ന് പ്രശ്നങ്ങള്‍ ഒന്നൊന്നായി മാധ്യമങ്ങളിലൂടെ പുറത്തു വരികയാണു ഉണ്ടായതെന്നുമായിരുന്നു രാജീവ് വിശദീകരിച്ചത്.