മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ചതായി പ്രധാനമന്ത്രി സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.
Read more
വിഎസ് അച്യുതാനന്ദന്‍ ജിയുടെ വിയോഗത്തില്‍ ദുഃഖിക്കുന്നു. തങ്ങള്‍ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള തങ്ങളുടെ ഇടപെടലുകള്‍ താന്‍ ഓര്‍ക്കുകയാണ്. ഈ ദുഃഖവേളയില്‍ തന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും ഒപ്പമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.