പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലഹരി നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; നിരവധി കേസുകളിലെ പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിന്റെ പരാതിയില്‍ യുവാവ് പിടിയില്‍. പെരിങ്ങോട്ടുകര സ്വദേശി വിവേക് ആണ് സംഭവത്തില്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ കുട്ടിയെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയതായാണ് കുടുംബം പൊലീസില്‍ നല്‍കിയ പരാതി.

പ്രതി കുട്ടിയെ ബലമായി വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച പിതാവിനെ ഇയാള്‍ ചവിട്ടി വീഴ്ത്തിയതായും പരാതിയില്‍ പറയുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആണ് വിവേക് ബലമായി പിടിച്ചുകൊണ്ടു പോയത്. അന്തിക്കാട് പൊലീസ് ആണ് കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തത്.

Read more

പ്രതി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ല കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് വിവേക്.