കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്ന് പിസി ജോര്‍ജ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ വിജയിക്കുമെന്ന് ബിജെപി നേതാവ് പിസി ജോര്‍ജ്. ബിജെപിക്ക് 20 സീറ്റും ലഭിക്കുമെന്നുവേണം താന്‍ പറയാന്‍. എന്നാല്‍ അത്തരം മടയത്തരം പറയാന്‍ താനില്ലെന്നും അദേഹം പറഞ്ഞു.മൂന്ന് സീറ്റ് ഉറപ്പായും കിട്ടും. രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം. തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും പി.സി പറഞ്ഞു.

Read more

സംസ്ഥാനത്ത് 20 സീറ്റുകളില്‍ അഞ്ച് ഇടങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. പത്തനംതിട്ടയില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ഭൂരിഭാഗവും അനിലിന് ലഭിച്ചിട്ടുണ്ട്. ഇടത് സസ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.