അനില്‍ ആന്റണി ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ സ്ഥാനം ഒഴിയും

അനില്‍ ആന്റെണി കെ പി സി സി യുടെ ഡിജിറ്റല്‍ മീഡിയാ കണ്‍വീനറുടെ ചുമതല ഒഴിയും. ഇന്ന് തന്നെ കെ പി സി സി അധ്യക്ഷന് അദ്ദേഹം ചുമതല ഒഴിഞ്ഞുകൊണ്ടുള്ള കത്ത് നല്‍കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് അനില്‍ ആന്റെണിയെ ഡിജിറ്റല്‍ മീഡിയാ സെല്‍ ചെയര്‍മാനായി അന്നത്തെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമിച്ചത്.

ഈ സെല്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലന്ന പരാതി അന്ന് തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഏ കെ ആന്റെണിയുടെ അനിഷ്ടം സമ്പാദിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും അതിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ ശ്രമി്ച്ചില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കെ പി സി സി യുടെ ഡിജിറ്റല്‍ സോഷ്യല്‍ മീഡിയാ വിഭാഗം വലിയ പരാജയമായിരുന്നുവെന്ന് പാര്‍ട്ടി വിലയിരുത്തിയിരുന്നു.

പലപ്പോഴും ഡിജിറ്റല്‍ മീഡിയാ സെല്ലിന്റെ മീറ്റിംഗുകള്‍ക്ക് പോലും അനില്‍ ആന്റെണി പങ്കെടുക്കാറില്ലന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ബി ബി സി വിവാദം ഉയരുന്നത് വരെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയത് പോലുമില്ലായിരുന്നു