മതം മാറി, നാല് മാസം പ്രായമുള്ള കുഞ്ഞുണ്ട്.. നിസ്‌കരിക്കുമ്പോള്‍ സമാധാനം കിട്ടുന്നുണ്ട്; അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടന്‍ വിവിയന്‍

താന്‍ മതം മാറിയെന്ന് വ്യക്തമാക്കി നടന്‍ വിവിയന്‍ ദസേന. മതംമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഹിന്ദി സീരിയല്‍ താരം വിവിയന്‍ ദസേന രംഗത്തെത്തിയിരിക്കുന്നത്. ഈജിപ്ത് സ്വദേശി നൗറാന്‍ അലിയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും നാലു മാസം പ്രായമായ കുഞ്ഞുണ്ടെന്നും വിവിയന്‍ വെളിപ്പെടുത്തി.

‘കസം സെ’, ‘മധുബാല’, ‘പ്യാര്‍ കി യെ ഏക് കഹാനി’ തുടങ്ങിയ ജനപ്രിയ ഹിന്ദി സീരിയലുകളിലൂടെയാണ് വിവിയന്‍ ദസേന ശ്രദ്ധ നേടുന്നത്. സീരിയന്‍ താരം വഹ്ബിസ് ദൊറാബ്ജിയെ വിവിയന്‍ വിവാഹം ചെയ്തിരുന്നു. ആ ബന്ധം 2021ല്‍ വേര്‍പ്പെടുത്തിയിരുന്നു.

ഒരു വര്‍ഷം മുമ്പാണ് നൗറാന്‍ അലിയെ താരം വിവാഹം ചെയ്തത്. ”ഞാന്‍ ക്രിസ്ത്യാനിയായിരുന്നു. ഇപ്പോള്‍ ഇസ്ലാം പിന്തുടരുന്നു. 2019ലെ വിശുദ്ധ റമദാന്‍ മാസത്തിലാണ് ഇസ്ലാം സ്വീകരിച്ചത്. ദിവസവും അഞ്ചുനേരം നമസ്‌കരിക്കുന്നതിനാല്‍ വലിയ സമാധാനം ലഭിക്കുന്നുണ്ട്.”

”ഈജിപ്തില്‍ ഒരു സ്വകാര്യ ചടങ്ങിലാണ് നൗറാനുമായുള്ള വിവാഹം നടന്നത്. അച്ഛനാകുന്നത് സ്വപ്നസാഫല്യ നിമിഷവും ഏറ്റവും മനോഹരമായ അനുഭവവുമാണ്. എന്റെ കുഞ്ഞിനെ കൈയിലെടുക്കുമ്പോള്‍ ലോകത്തിന്റെ ഉയരങ്ങളില്‍ നില്‍ക്കുന്ന അനുഭൂതിയാണ്.

Read more

ലയാന്‍ വിവിയന്‍ ദസേന എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത് എന്നാണ് വിവിയന്‍ ബോംബേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സിര്‍ഫ് തും’ ആണ് അവസാനമായി അഭിനയിച്ച ടെലിവിഷന്‍ ഷോ.