റോയൽ ചലഞ്ചേഴ്‌സ് താരം യാഷ് ദയാലിനെതിരെ കുറച്ച് ദിവസങ്ങൾക്ക് മുന്നേ തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതിയുമായി യുവതി രംഗത്ത് എത്തിയിരുന്നു. ഇതിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത താരത്തിനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ഇപ്പോഴിതാ യുവതിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് യാഷ്.
യുവതി തന്റെ ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചെന്നും ലക്ഷങ്ങള്‍ കടം വാങ്ങി തിരിച്ചുതന്നില്ലെന്നും ദയാല്‍ പറഞ്ഞു. യുവതിക്കെതിരെ ഇതുമായി ബന്ധപ്പെട്ട പരാതിയും താരം പൊലീസിന് കൈമാറി. യുവതി തന്റെ ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചെന്നും ലക്ഷങ്ങള്‍ കടം വാങ്ങി തിരിച്ചുതന്നില്ലെന്നും ദയാല്‍ പറഞ്ഞു. യുവതിക്കെതിരെ ഇതുമായി ബന്ധപ്പെട്ട പരാതിയും താരം പൊലീസിന് കൈമാറി.
2021 ഇലാണ് താൻ യുവതിയെ പരിചയപ്പെടുന്നത്, പരിചയപ്പെട്ടതിന് പിന്നാലെ യുവതി ലക്ഷങ്ങള്‍ കടം വാങ്ങിയതായി പരാതിയില്‍ പറയുന്നു. യുവതിയുടെയും കുടുംബത്തിന്റെയും ചികിത്സയ്ക്കായാണ് പണം നല്‍കിയത്. പണം തിരിച്ചുതരുമെന്ന് പറഞ്ഞതായും എന്നാല്‍ നാളിതുവരെയായി പൈസ തന്നിട്ടില്ലെന്നും താരം പറയുന്നു.
Read more
ഷോപ്പിങ്ങിനായി നിരന്തരം പണം കടംവാങ്ങിയെന്നും യാഷ് ദയാല്‍ ആരോപിക്കുന്നു. ഇതിനെല്ലാം തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് താരം പറയുന്നത്. എന്നാൽ ഇതുതിരിച്ചു ചോദിച്ചപ്പോഴാണ് യുവതി കള്ളക്കേസുമായി എത്തിയതെന്നും ദയാല്‍ കൂട്ടിച്ചേർത്തു.