കീം റാങ്ക് പട്ടിക റദ്ദാക്കിയ സംഭവം; ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍

കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. പ്രോസ്‌പെക്ടസില്‍ ഏത് സമയത്തും മാറ്റം വരുത്താനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സിബിഎസ്ഇ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ നടപടിയാണ് കോടതി റദ്ദാക്കിയത്. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തില്‍ പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു.

Read more

14 വര്‍ഷമായി നിലവിലുള്ള പ്രോസ്‌പെക്ടസ് പെട്ടന്നൊരു നിമിഷം മാറ്റിയതിനെ കോടതി വിമര്‍ശിച്ചിരുന്നു. കളി തുടങ്ങിയ ശഏഷം പാതിവഴിയില്‍ നിയമം മാറ്റാനാകില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.