തന്റെ രാഷ്ട്രീയ വിരമിക്കലിന് ശേഷം വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവ കൃഷിക്കും വേണ്ടി മാറ്റിവയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സ്ത്രീകള്‍ക്കും സഹകരണ തൊഴിലാളികള്‍ക്കും വേണ്ടി സംഘടിപ്പിച്ച സഹകാര്‍ സംവാദ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ.
വിരമിക്കലിന് ശേഷം ജീവിതത്തിന്റെ ശേഷിച്ച ഭാഗം വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവ കൃഷിക്കും വേണ്ടി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. വായിക്കാനായി 8,000 പുസ്തകങ്ങള്‍ തന്റെ കൈവശമുണ്ട്. ശാസ്ത്രീയ സംഗീതത്തില്‍ വളരെ താല്‍പ്പര്യമുണ്ട്. അതിനാല്‍ താന്‍ പുസ്തകങ്ങള്‍ വായിക്കുകയും സംഗീതം കേള്‍ക്കുകയും ചെയ്യുമെന്നും അമിത്ഷാ പറഞ്ഞു.
Read more
പ്രകൃതിദത്ത കൃഷിക്ക് വളരെ നല്ല ശാസ്ത്രീയ ഉപയോഗമുണ്ട്, അത് വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നുവെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. കൂടാതെ സഹകരണ മേഖലയിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വില്‍ക്കാന്‍ എങ്ങനെ സഹായിച്ചിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.







