ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ താരമാണ് ഇന്ത്യൻ നായകൻ ശുഭ്മാന്‍ ഗിൽ. ആദ്യ ഇന്നിങ്സിൽ 269 റൺസും, രണ്ടാം ഇന്നിങ്സിൽ 161 റൺസും നേടിയിരുന്നു. ഇപ്പോഴിതാ താരത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മാർക്ക് രാംപ്രകാശ്.
Read more
‘ലോകക്രിക്കറ്റിലെ അടുത്ത ‘ഫാബ് ഫോറി’ല്‍ സ്ഥാനം കണ്ടെത്താന്‍ ഇന്ത്യയുടെ യുവ ക്യാപ്റ്റന് കഴിയുമെന്ന് മുൻ ഇംഗ്ലണ്ട് താരം പറഞ്ഞു. ഗില്ലിന്റെ എനര്‍ജി, കഴിവ്, റണ്‍സ് നേടാനുള്ള വിശപ്പ് എന്നിവ ചൂണ്ടിക്കാണിച്ചാണ് മാര്‍ക്ക് രാംപ്രകാശിന്റെ പ്രശംസ.