മതവും ജാതിയുമില്ല, രജിസ്റ്റര്‍ വിവാഹം ചെയ്ത് 'മിഴി രണ്ടിലും' താരങ്ങള്‍; ജീവിതത്തിലും ഒന്നിച്ച് നടന്‍ സല്‍മാനുലും നടി മേഘയും

മിഴി രണ്ടിലും സീരിയല്‍ താരങ്ങളായ നടന്‍ സല്‍മാനുലും നടി മേഘയും വിവാഹിതരായി. സല്‍മനുല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മേഘയുമായി രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതിന്റെ വീഡിയോയും നടന്‍ പങ്കുവച്ചിട്ടുണ്ട്. സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായാണ് ഇരുവരും അഭിനയിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സല്‍മാനുല്‍ ഫാരിസിന്റെയും മേഘയുടെയും വിവാഹം. ‘Mr & Mrs സഞ്ജു മുതല്‍ Mr & Mrs സല്‍മാന്‍ വരെ. ഒടുവില്‍ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സ്‌നേഹവും കരുതലും ഉയര്‍ച്ച താഴ്ചകളും സന്തോഷവും സങ്കടങ്ങളും യാത്രകളും എല്ലാം ഒരുമിച്ച് എന്നും പങ്കിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു!”

”എന്നും എപ്പോഴും ഞങ്ങളെ പിന്തുണച്ചവര്‍ക്ക് നന്ദി! നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു” എന്നാണ് രജിസ്റ്റര്‍ മാര്യേജ് വീഡിയോയ്ക്ക് ഒപ്പം സല്‍മാനുല്‍ കുറിച്ചത്. ”ഞങ്ങളുടെ വലിയ ദിവസത്തിന്റെ ഒരു ചെറിയ സംഗ്രഹമാണിത്. ആകാശം മുട്ടെയുള്ള സന്തോഷത്തിലും ആനന്ദത്തിലും ഞങ്ങള്‍ ഒന്നിച്ച് മുങ്ങിയ ദിവസം.”

”വിവാഹത്തെ വര്‍ണ്ണാഭമാക്കിയതിനും അവിസ്മരണീയാക്കിയതിനും എന്റെ എന്റെ സഫീറിനും ടീമിനും വലിയൊരു നന്ദി” എന്നാണ് മറ്റൊരു ചിത്രത്തിനൊപ്പം നടന്‍ കുറിച്ചത്. അതേസമയം, ഇരുതാരങ്ങളും തമ്മില്‍ പ്രണയത്തിലാണെന്ന് പോലും അറിയാതിരുന്ന ആരാധകര്‍ വിവാഹചിത്രങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

Read more