‘പെണ്‍കുട്ടികളല്ല ആണ്‍കുട്ടികളാണ് എന്റെ ആരാധകരില്‍ ഏറെയും’

മഴവില്‍ മനോരമയിലെ ഒറ്റച്ചിലമ്പ് സീരിയലിലെ ഡോ. ചിന്മയയുടെ കഥാപാത്രത്തെ അവതരിപ്പിച്ച എയ്ഞ്ചല്‍ മരിയയാണ് തനിക്ക് പെണ്‍കുട്ടികളെക്കാള്‍ ഏറെ ആണ്‍കുട്ടികളാണ് ആരാധകരായിട്ടുള്ളതെന്ന് പറഞ്ഞത്.

അല്പം കുസൃതി നിറഞ്ഞൊരു കഥാപാത്രമായിരുന്നു ഒറ്റച്ചിലമ്പിലെ ഡോക്ടര്‍ ചിന്മയ. പുറത്തുപോകുമ്പോള്‍ പലരും ചോദിച്ചിട്ടുണ്ട് ചിന്മയയെ പോലെ തന്നെയാണോ യഥാര്‍ത്ഥ ജീവിതത്തിലുമെന്ന്. പെണ്‍കുട്ടികളെക്കാള്‍ ഏറെ ആരാധകരായുള്ളത് ആണ്‍കുട്ടികളാണ്.

‘ചന്ദനമഴയിലെ വില്ലത്തി കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വില്ലത്തിയായി എത്തിയത് കൊണ്ട് പിന്നീട് കിട്ടുന്നതെല്ലാം വില്ലത്തി കഥാപാത്രങ്ങളായി മാറി. സിനിമയില്‍നിന്ന് ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും സീരിയലും സിനിമയും പഠനവും ഒരുപോലെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് സ്വീകരിച്ചില്ല. തിലകനൊപ്പം സീരിയലില്‍ അഭിനയിച്ചത് മറക്കാനാവാത്ത അനുഭവമാണ്’ – എയ്ഞ്ചല്‍ പറഞ്ഞു.