പ്രണയിച്ച് അക്ഷയ്‌യും നൂറിനും; ‘വെള്ളേപ്പം’ മോഷന്‍ പോസ്റ്റര്‍

Advertisement

അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരിഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ‘വെള്ളേപ്പം’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ബറോക് ഫിലിംസിന്റെ ബാനറില്‍ ജിന്‍സ് തോമസ്, ദ്വാരക് ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, റോമ, ശ്രീജിത് രവി, കൈലാഷ്, വൈശാഖ് രാജന്‍, ഫായിമം, സാജിദ് യഹിയ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തില്‍ പ്രണയത്തിന്റെയും ഫാന്റസിയുടെയും കഥയാണ് ചിത്രം പറയുന്നത്.

സഹോദരൻ https://www.facebook.com/355395857808353/posts/3795189690495602/

Posted by Praveen Raj Pookkadan on Tuesday, September 15, 2020

നീണ്ട ഇടവേളക്ക് ശേഷം സംഗീത സംവിധായകന്‍ എസ്. പി വെങ്കിടേഷ് മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, ജോബ് കുര്യന്‍, ഹരിശങ്കര്‍, ഫ്രാങ്കോ, ഹരിത ഹരീഷ്, എമ എഡ്വിന്‍ തുടങ്ങിയവരാണ് ഗായകര്‍.

ജീവന്‍ ലാല്‍ ആണ് ചിത്രത്തിന് കഥ, തിരക്കഥ ഒരുക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണവും രഞ്ജിത് ടച്‌റിവര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഫിബിന്‍ അങ്കമാലി. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ഗൗതം കൃഷ്ണ.