‘സെയ് റാ നരസിംഹ റെഡ്ഡി ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു, നായിക തമന്നക്കു ഞെട്ടിക്കുന്ന വിജയ സമ്മാനവുമായി രാം ചരണ്‍

ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ സിനിമ ‘സെയ് റാ നരസിംഹ റെഡ്ഡി ബോക്സ് ഓഫീസ് കുത്തിപ്പു തുടരുകയാണ്. സിനിമ ഇറങ്ങി ആദ്യ ആഴ്ച പിന്തുടരുമ്പോൾ ചിത്രത്തിന്റെ കളക്ഷൻ ആഗോള തലത്തിൽ 200 കോടിയോട് അടുക്കുന്നു. ഇതുവരെ ചിത്രം 185 കോടി കളക്റ്റ് ചെയ്തതായാണു ഔദ്യോഗിക കണക്കുകൾ. ഈ വിജയകുതിപ്പിനിടയിൽ നായിക തമന്നക്ക് ചിത്രത്തിൻറെ നിർമാതാവും നടനും ചിരഞ്ജീവിയുടെ മകനുമായ രാം ചരണും ഭാര്യയും ചേർന്ന് നൽകിയ വിലപിടിപ്പുള്ള വജ്ര മോതിരമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

രാം ചരണിന്റെ ഭാര്യ ഉപാസന കോനിഡെല്ലയാണ് ട്വിറ്ററിലൂടെ ഈ സമ്മാനത്തിന്റെ കഥ പുറത്തു വിട്ടത്. തമന്ന ഈ മോതിരവുമായി നിൽക്കുന്ന ചിത്രമാണ് ഉപാസന പങ്കുവെച്ചത്.ഏതാണ്ട് രണ്ടു കോടിയോളം വിലമതിക്കുന്ന വജ്ര മോതിരമാണ് ചിത്രത്തിൽ ഉള്ളത്. തനിക്ക് തമന്നയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും ഉടൻ വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ഉപാസന കുറിച്ചത്. ഈ മോതിരം തനിക്ക് പ്രിയപ്പെട്ട ഒരുപാട് ഓർമ്മകൾ തരുന്നുവെന്നു തമന്ന മറുപടിയും പറഞ്ഞു.

250 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് റിലീസ് ചെയ്തത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത സെയ് റാ, കോനിഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ രാം ചരണാണ് നിര്‍മ്മാണം. ചിരഞ്ജീവിയുടെ 151ാമത് ചിത്രമാണ് സെയ് റാ. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, അനുഷ്‌ക്ക ഷെട്ടി, കിച്ച സുദീപ് എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലെത്തിയത്