മോഹൻലാലിന് നട്ടെല്ലില്ല, മമ്മൂട്ടി സൂത്രശാലി, സിനിമയിൽ മാത്രമാണ് ഇവർ ഹീറോസ്; ടിനി ടോമിന്റെ പോസ്റ്റിന് വിമർശനം

Advertisement

കഴിഞ്ഞ ദിവസം ചേർന്ന താര സംഘടന അമ്മയുടെ  എക്സിക്യുട്ടീവ് യോഗം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്.  യോഗത്തിലെ ഫോട്ടോ പങ്കുവെച്ച് ടിനി ടോമിന്റെ പോസ്റ്റിന് കടുത്ത ഭാഷയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ടിനിടോം, ബാബുരാജ്, മോഹൻലാൽ, രചന നാരായണൻകുട്ടി, മുകേഷ്, ശ്വേത മേനോൻ, ഇടവേള ബാബു, സുധീർ കരമന എന്നിവരുടെ  ഫോട്ടോയാണ് ടിനി ടോം പങ്കുവെച്ചിരിക്കുന്നത്.

”ഇത് കോമഡി  സ്റ്റാർസ് മീറ്റിങ്’ , ‘മോഹൻലാലിന് നട്ടെലില്ല എന്ന് ഇന്നലെ വ്യക്തമായി.മമ്മൂട്ടി പിന്നെ സൂത്രശാലിയാണ് ഒന്നിലും നിലപാടില്ല.
സിനിമയിൽ മാത്രമാണ് ഇവർ ഹീറോസ് ജീവിതത്തിൽ നിലപാടില്ലാത്തവർ.’ ,  തുടങ്ങിയ കമന്റുകളാണ് ടിനി ടോമിന്റെ പോസ്റ്റിന് മറുപടിയായി വന്നിട്ടുള്ളത്.

കഴിഞ്ഞ ദിവസം  നടന്ന യോഗത്തിൽ നടി പാര്‍വതി തിരുവോത്തിന്റെ രാജി സംഘടന അംഗീകരിച്ചിരുന്നു. പാര്‍വതിയുടെ രാജിക്കത്തില്‍ പുനഃപരിശോധന വേണമെന്ന് ബാബുരാജ് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും മറ്റ് അംഗങ്ങള്‍ വിയോജിച്ചിരുന്നു.  ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ   ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനുള്ള തീരുമാനത്തിലാണ് സംഘടന എത്തിയത്.