'അല്‍ഹംദുലില്ലാ, ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു'; വാട്‌സ്ആപ്പ് ചാറ്റ് എയറിലാക്കി ട്രോളന്‍മാര്‍

ചെയ്ത കഥാപാത്രങ്ങളുടെ പേരിലോ, രസകരമായ ഡയലോഗുകള്‍ മുന്‍നിര്‍ത്തിയോ മലയാള സിനിമാ താരങ്ങളും അവരുടെ കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

ബിജു മേനോന്റെ റോമന്‍സ് സിനിമയിലെ പള്ളീലച്ചന്‍ കഥാപാത്രവും മരുഭൂമിയിലെ ആനയിലെ അറബി വേഷവും ചേര്‍ത്താണ് ട്രോള്‍. ”അല്‍ഹംദുലില്ലാ, ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജുമേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു” എന്ന ക്യാപ്ഷനോടെയാണ് വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്.

ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ആയ ബിജു മേനോന്‍ എന്ന വ്യക്തി ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് മെസ്സേജില്‍ പറയുന്നത്. ബിജു മേനോന്റെ ‘റോമന്‍സ്’ എന്ന സിനിമയിലെ പള്ളീലച്ചന്‍ കഥാപാത്രവും ‘മരുഭൂമിയിലെ ആന’ എന്ന സിനിമയിലെ അറബി വേഷവും ചേര്‍ത്താണ് ട്രോള്‍. ചാറ്റ് കണ്ടാല്‍ പലതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടതായി മനസിലാക്കാം.

Read more

ഇത് കണ്ടാലുള്ള ബിജു മേനോന്റെ ഭാവം എന്താവും എന്ന് ഭാവനയില്‍ വിരിഞ്ഞ തരത്തിലാണ് ട്രോളുകള്‍. ഓണത്തിന് റിലീസ് ചെയ്ത ‘ഒരു തെക്കന്‍ തല്ല് കേസ്’ ആണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ അമ്മിണിപ്പിള്ള എന്ന നാടന്‍ ചട്ടമ്പിയുടെ വേഷമാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്.