‘നന്മമരമല്ല വരയന്‍, പ്രേക്ഷകനെ രസിപ്പിക്കാനും ത്രസിപ്പിക്കാനും എത്തുന്ന അച്ഛന്‍ കഥാപാത്രം’

Advertisement

സിജു വിത്സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘വരയന്‍’. ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലെ സിജുവിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. കപ്പൂച്ചിന്‍ വൈദികനായാണ് ചിത്രത്തില്‍ താരം വേഷമിടുന്നത്. നന്മമരമല്ല വരയനിലെ കഥാപാത്രം, പ്രേക്ഷകനെ രസിപ്പിക്കാനും ത്രസിപ്പിക്കാനും എത്തുന്ന അച്ഛന്‍ കഥാപാത്രമാണ് എന്നാണ് സത്യം സിനിമാസ് പറയുന്നത്.

നന്മമരമല്ല വരയന്‍, പ്രേക്ഷകനെ രസിപ്പിക്കാനും ത്രസിപ്പിക്കാനും എത്തുന്ന അച്ഛന്‍ കഥാപാത്രമാണ് ചിത്രത്തിലേത്. ബാക്കിയെല്ലാം ഉടന്‍ പുറത്തിറങ്ങുന്ന ഗാനവും ട്രെയ്‌ലറും സംസാരിക്കും എന്നാണ് സത്യം സിനിമാസ് പ്തികരിച്ചിരിക്കുന്നത്.

ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രജീഷ് രാമന്‍ ആണ്.

ചിത്രസംയോജനം ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, പി.ആര്‍.ഒ. എ.എസ് ദിനേശ്, മീഡിയ പ്രമോഷന്‍സ് മഞ്ജു ഗോപിനാഥ്, ഓണ്‍ലൈന്‍ പ്രമോഷന്‍സ് എം.ആര്‍ പ്രൊഫഷണല്‍. മെയ് മാസം കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.