പാവപ്പെട്ടവന്റെ വള്ളംകളിയാണ്, ചവുട്ടി മുക്കരുത്; ഷൈലോക്കിന്റെ പോസ്റ്റര്‍ കീറിയ ചിത്രം പങ്ക് വെച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്

Advertisement

മമ്മൂട്ടി നായകനായെത്തുന്ന അജയ് വാസുദേവ് ചിത്രം ഷൈലോക്ക് ജനുവരി 23-ന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ്. ഷൈലോക്കിന്റെ പോസ്റ്റര്‍ കീറിയ ഒരു ചിത്രം നിര്‍മ്മാതാവ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്ക് വെച്ചിരിക്കുന്നത് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

‘ദയവായി പോസ്റ്റര്‍ കീറരുതെ പാവപ്പെട്ടവന്റെ വള്ളംകളിയാണ്, ചവുട്ടി മുക്കരുത്” എന്ന ക്യാപ്ഷനോട് കൂടിയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. ആരാണ് പോസ്റ്റര്‍ കീറിയതെന്ന ഊഹങ്ങളുമായി നിരവധി കമന്റുകള്‍ വരുന്നുണ്ട്. ആരായാലും ഇത്തരം പ്രവൃത്തികള്‍ മാപ്പ് അര്‍ഹിക്കാത്തത് തന്നെയാണ്.

ബിബിന്‍ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഷൈലോക്ക് .  തമിഴ് സീനിയര്‍ താരം രാജ് കിരണ്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. ഗുഡ്വില്‍ എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ദയവായി പോസ്റ്റർ കീറരുതെ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവുട്ടി മുക്കരുത്

Posted by Joby George on Tuesday, January 14, 2020