ഇതാണ് ‘കുട്ടി തല’; ശാലിനിയുടെയും മകന്റെയും ചിത്രങ്ങള്‍ വൈറല്‍

Advertisement

കോളിവുഡിലെ ക്യൂട്ട് താരദമ്പതികളാണ് തല അജിത്തും ശാലിനിയും. മകന്‍ ആദ്വിക്കിനോടൊപ്പമുള്ള ശാലിനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നാല് വയസുള്ള ആദ്വിക്കിനെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘കുട്ടി തല’ എന്നാണ് ആദ്വിക്കിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ട നിന്ന ശാലിനി മകന്‍ ആദ്വിക്കിന്റെയും മകള്‍ അനൗഷ്‌ക്കയുടെയും ബെസ്റ്റ് മമ്മിയായും അജിത്തിന് പിന്തുണ നല്‍കിയും കുടുംബജീവിതം നയിക്കുകയാണ്. ‘അമര്‍ക്കളം’ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാവുന്നത്.

2000ല്‍ ഏപ്രില്‍ മാസത്തിലാണ് ഇരുവരും വിവാഹിതരാകുന്നത്. ”അഭിനയ ഇഷ്ടമായിരുന്നു എന്നാല്‍ അജിത്തിനെയാണ് കൂടുതലിഷ്ടം” എന്നാണ് ഒരു അഭിമുഖത്തില്‍ ശാലിനി വ്യക്തമാക്കിയിരുന്നത്.

Image result for shalini ajith family