കോലാഹലങ്ങള്‍ക്ക് ഒടുവില്‍ സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? വിവാഹമോചന പ്രസ്താവന നീക്കം ചെയ്തു!

വിവാഹമോചനം പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷം സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.

ഇതോടെ സാമന്തയ്ക്ക് നേരെ പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് ആയിരുന്നു സാമന്തയും നാഗചൈതന്യയും സംയുക്ത പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ ഈ പ്രസ്താവന സാമന്തയുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.

പ്രസ്താവന കാണാതയതോടെ താരങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ പോവുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍. എന്നാല്‍ നാഗചൈതന്യയുടെ അക്കൗണ്ടില്‍ ഇപ്പോഴും വിവാഹമോചന പ്രസ്താവനയുണ്ട്. അടുത്തിടെ സാമന്തയെ പ്രശംസിച്ച് നാഗചൈതന്യ പറഞ്ഞ വാക്കുകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

തനിക്കൊപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയത് സാമന്തയോടാണ് എന്നായിരുന്നു പുതിയ സിനിമയുടെ പ്രമോഷന്റെ വേളയില്‍ നാഗ പറഞ്ഞത്. ഗൗതം മേനോന്‍ ചിത്രം ‘യേ മായ ചേസ’യിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്.

Read more

2010ല്‍ പ്രണയത്തിലായ ഇരുവരും വിവാഹിതരാകുന്നത് 2017ല്‍ ആണ്. വിവാഹ മോചനത്തെ കുറിച്ചും നാഗചൈതന്യ പ്രതികരിച്ചിരുന്നു. ‘സാമന്ത സന്തോഷവതിയാണ് അതിനാല്‍ ഞാനും സന്തോഷവാനാണ്’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.