ജോജുവിന് പിന്നാലെ ഗംഭീര മേക്കോവറുമായി നൈല ഉഷ;' പൊറിഞ്ചു മറിയം ജോസി'ലെ ആലപ്പാട്ട് മറിയം ശ്രദ്ധ നേടുന്നു

ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിലെ ജോജു ജോര്‍ജ്ജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രമായി മാസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ അതിന് പിന്നാലെ ചിത്രത്തിലെ നൈല ഉഷയുടെ ക്യാരക്ടര്‍ പോസ്റ്ററും ശ്രദ്ധേയമാകുകയാണ്. ആലപ്പാട്ട് മറിയം എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഗംഭീര മേക് ഓവറില്‍ ആണ് നൈല ഉഷ. കീര്‍ത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ ആണ് നൈല ഉഷയുടെ അടുത്ത റിലീസ്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണം ചെയ്യാന്‍ പോകുന്നത്. ജോസെഫ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോജു ജോര്‍ജ് നായകനായി എത്തുന്നു എന്ന പ്രത്യേകതയും പൊറിഞ്ചു മറിയം ജോസിന് ഉണ്ട്. അതുപോലെ ലിജോ ജോസ് ഒരുക്കുന്ന ജെല്ലിക്കെട്ടിനു ശേഷം ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രം ആയെത്തുന്ന ചിത്രമാണ് ഇത്.

Image may contain: 1 person, text and indoor