പട്ടാഭിരാമന്റെ' ടിക് ടോക് ചലഞ്ച് ഏറ്റെടുക്കൂ; 5 വിജയികള്‍ക്ക് ഓണക്കോടിയും ജയറാമിനൊപ്പം ഡിന്നറും

ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന ചിത്രം പട്ടാഭിരാമന്‍ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ടിക് ടോക് ചലഞ്ചുമായി എത്തിയിരിക്കുകയാണ് പട്ടാഭിരാമന്‍ ടീം.

ചിത്രത്തിലെ “ഉണ്ണി ഗണപതിയേ” എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനത്തിന്റെ ടിക് ടോക് ചെയ്താല്‍ 5 വിജയികള്‍ക്ക് ഓണക്കോടിയും പിന്നെ ജയറാമിനൊപ്പം ഡിന്നറുമാണ് സമ്മാനം. പട്ടാഭിരാമന്‍ മൂവി ഒഫീഷ്യല്‍ പേജിലാണ് ടിക് ടോക് ചലഞ്ച് വന്നിരിക്കുന്നത്.

പട്ടാഭിരാമന്‍ സിനിമയിലെ ഉണ്ണി ഗണപതിയെ എന്ന സോംങില്‍ ഇഷ്ടമുള്ള ഭാഗം തിരഞ്ഞെടുത്ത് ടിക് ടോക് വീഡിയോ ഉണ്ടാക്കി പട്ടാഭിരാമന്‍ ടിക്ടോക്ക് ചലഞ്ച് എന്ന ഹാഷ്ടാഗോടു കൂടി പോസ്റ്റ് ചെയ്യുക.

Read more