ആനക്കൊമ്പ് നിയമവിരുദ്ധമായി കൈക്കലാക്കിയതല്ല, പരമ്പരാഗതമായി കിട്ടിയത്; മോഹന്‍ലാലിന് പിന്തുണയുമായി വനം വകുപ്പ്

ആനക്കൊമ്പ് അനധികൃതമായി കൈവശം സൂക്ഷിച്ചുവെന്ന കേസില്‍ മോഹന്‍ലാലിന് പിന്തുണയുമായി വനം വകുപ്പ്. നിയമവിരുദ്ധമായി ആനക്കൊമ്പ് സൂക്ഷിച്ചിട്ടില്ലെന്നും പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വനം വകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനം വകുപ്പ് വിശദീകരണം നല്‍കിയത്.

2012-ല്‍ മോഹന്‍ലാലിന്റെ വസതിയില്‍ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. 2016-ല്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നല്‍കിയത് പരാതിക്കിടയാക്കി.