ലഹരി തിരുത്താനാവാത്ത തെറ്റ്; ശ്രദ്ധേയമായി 'മാതൃജം' എന്ന ഹ്രസ്വ ചിത്രം

ലഹരി ഒരു കുടുംബത്തെയും അതുവഴി സമൂഹത്തെയും ലഹരി എങ്ങനെ നശിപ്പിക്കുന്നു എന്നുള്ളതാണ് മാതൃജം എന്ന ഷോര്‍ട്ട് ഫിലിം വരച്ചുകാട്ടുന്നത്. നടി സീമ ജി നായര്‍ മുഖ്യവേഷത്തിലെത്തിയ ഈ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുകയാണ്.

സെബാന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ലഹരിക്കടിമയായ മകന്റെയും അതുമൂലം ഒരമ്മ നേരിടുന്ന ദുരിതങ്ങളെയുമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒബ്സ്‌കുറ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ റിമി സെബാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ലഹരിയുടെ ഉപയോഗം ജീവിതത്തില്‍ ഒരിക്കലും തിരുത്താന്‍ കഴിയാത്ത തെറ്റില്‍ അവസാനിക്കുമെന്ന സന്ദേശം നല്‍കി കൊണ്ടാണ് ചിത്രം അവസാനിപ്പിക്കുന്നത്. സീമ ജി നായരെ കൂടാതെ, സന്തോഷ് കീഴാറ്റൂര്‍, സെബാന്‍, നിവേദിത, ബേബി മീനാക്ഷി, വിഷ്ണു വിശ്വം, അജ്മല്‍ സോബി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

Read more