ഇത് നല്ല നടിച്ചത്ക്ക്, എന്നുടെ ഗിഫ്റ്റ്..; ശ്രീനാഥ് ഭാസിക്ക് സമ്മാനവുമായി തമിഴ് ആരാധിക!

കളക്ഷനില്‍ വമ്പന്‍ കുതിപ്പാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നടത്തുന്നത്. ബോക്‌സ് ഓഫീസില്‍ 176 കോടി പിന്നിട്ട് 200 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരിക്കുകയാണ്.

സൂപ്പര്‍താര ചിത്രങ്ങള്‍ അടക്കം മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തേരോട്ടം. കൊടൈക്കനാലിലെ ഗുണ കേവ്‌സ് ലൊക്കേഷനാകുന്ന ചിത്രത്തില്‍, കമല്‍ ഹാസന്റെ ‘ഗുണ’യിലെ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്‌സിനെ തമിഴ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കി.

സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി തമിഴ്‌നാട്ടിലെത്തിയ ശ്രീനാഥ് ഭാസിക്ക് ഒരു തമിഴ് യുവതി സമ്മാനം നല്‍കിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കച്ചവടക്കാരിയായ യുവതി ഒരു കൂള്‍ ഡ്രിംഗ്‌സ് ബോട്ടിലാണ് സമ്മാനമായി നല്‍കിയത്. ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രമായാണ് ശ്രീനാഥ് ഭാസി അഭിനയിച്ചത്.

‘ഇത് എതുക്ക് അക്കാ ഗിഫ്റ്റാ?’ എന്ന് ശ്രീനാഥ് ഭാസി ചോദിക്കുമ്പോള്‍ ”നല്ല നടിച്ചത്ക്ക്’ എന്നാണ് യുവതി മറുപടി നല്‍കിയത്. ആരാധികയുടെ സ്‌നേഹസമ്മാനം താരം നന്ദിയോടെ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

View this post on Instagram

A post shared by Ssmusic (@ssmusicofficial)

ചിദംബരം സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, ദീപക് പറമ്പോല്‍, അഭിരാം രാധാകൃഷ്ണന്‍, അരുണ്‍ കുരിയന്‍, ചന്തു സലിം കുമാര്‍, വിഷ്ണു രഘു, ഖാലിദ് റഹ്‌മാന്‍, ജോര്‍ജ് മാരിയന്‍, രാമചന്ദ്രന്‍ ദുരൈരാജ് തുടങ്ങി നിരവധി താരങ്ങളാണ് വേഷമിട്ടത്.

Read more