'ബാക്കിലിരിക്കുന്ന അപ്പൂപ്പന്‍ കലിപ്പിലാണല്ലോ..'; മഞ്ജുവിന്റെ രാജസ്ഥാന്‍ വീഡിയോയില്‍ വൈറലായി അജ്ഞാതന്‍!

ടൂ വീലര്‍ ലൈസന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ ട്രിപ്പിംഗ് മോഡിലാണ് നടി മഞ്ജു വാര്യര്‍. യാത്രകള്‍ ഇഷ്ടപ്പെടുന്ന മഞ്ജു യാത്രക്കിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്നുള്ള ഒരു വീഡിയോ മഞ്ജു തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വഴിയോരത്തെ കടയില്‍ നിന്നും റിലാക്‌സ്ഡ് ആയി ചായയും കടിയും കഴിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാനാവുക. എന്നാല്‍ പലരുടെയും ശ്രദ്ധയില്‍പെട്ടത് മഞ്ജുവും ചായയും മാത്രമല്ല.

മഞ്ജുവിന്റെ പിന്നില്‍ ഇരുന്നു ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു അപ്പൂപ്പനെ കൂടിയാണ്. ”ബാക്കിലിരിക്കുന്ന അപ്പൂപ്പന്‍ കലിപ്പിലാണല്ലോ” എന്നാണ് പേളി മാണി അടക്കം പലരും കമന്റ് ചെയ്തിരിക്കുന്നത്. മഞ്ജു ഫുഡ് വ്‌ളോഗിംഗ് തുടങ്ങിയോ എന്നും പലരും ചോദിക്കുന്നുണ്ട്.

No description available.

അതേസമയം, വെട്രിമാരന്റെ തമിഴ് ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചു വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്തിനൊപ്പം മഞ്ജു എത്തുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. മനു ആനന്ദിന്റെ അടുത്ത തമിഴ് ചിത്രത്തിലും മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

View this post on Instagram

A post shared by Manju Warrier (@manju.warrier)