'കുഞ്ഞെല്‍ദോ' ആയി ആസിഫ്; ചിത്രീകരണം പൂര്‍ത്തിയായി

നടനും അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടിയുടെ സംവിധാനത്തിലെത്തുന്ന ആസിഫ് അലി ചിത്രം കുഞ്ഞല്‍ദോ”യുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം കഴിഞ്ഞദിവസം ചിത്രത്തിന്റെ പായ്ക്കപ്പ് കഴിഞ്ഞതായി മാത്തുക്കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. കോട്ടയത്ത് തുടങ്ങിയ ഷൂട്ടിങ് ആലുവ യുസി കോളേജിലാണ് അവസാനിപ്പിച്ചത്.

റേഡിയോ ജോക്കി, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “കുഞ്ഞെല്‍ദോ” പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍, പുതുമുഖമാണ് നായികയായെത്തുന്നത്.

Read more

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് കുഞ്ഞെല്‍ദോ ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രത്തിനൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനുമുണ്ട്. സ്വരൂപ് ഫിലിപ്പാണ് കുഞ്ഞെല്‍ദോയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഷാന്‍ റഹ്മാനാണ് കുഞ്ഞെല്‍ദോയിലെ ഗാനത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.