‘ഇല്യാന ആത്മഹത്യ ചെയ്തു, വേലക്കാരി സ്ഥിരീകരിച്ചു’; വാര്‍ത്തകള്‍ക്ക് എതിരെ താരം

വ്യക്തിഹത്യ നടത്തിയ ഗോസിപ്പുകളെ കുറിച്ച് നടി ഇല്യാന ഡിക്രൂസ്. നിരവധി തവണ വ്യാജവാര്‍ത്തകള്‍ക്ക് ഇരയായ താരമാണ് ഇല്യാന. 2018 മുതല്‍ ആന്‍ഡ്രു നീബണ്‍ എന്ന ഫോട്ടോഗ്രാഫറുമായി ഇല്യാന പ്രണയത്തിലായിരുന്നു. ആ സമയത്ത് താരം ഗര്‍ഭിണിയായിരുന്നു, ഗര്‍ഭഛിദ്രം നടത്തി എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്.

ഗര്‍ഭിണി ആയിരുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച കാരണത്തെ കുറിച്ച് താരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ആദ്യകുഞ്ഞിനെ കാത്തിരിക്കുന്നു എന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ കൈവിട്ടു പോവാന്‍ തുടങ്ങിയപ്പോഴാണ് പ്രതികരിച്ചത്.

”ഞാന്‍ ഗര്‍ഭിണിയല്ല” എന്നാണ് ഇല്യാന ട്വീറ്റ് ചെയ്തത്. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ പടച്ചു വിടുന്നത് വളരെ ദുഃഖകരമാണ്. വിചിത്രമായി തോന്നുന്നു എന്ന് ഇല്യാന പറഞ്ഞു. ഒരിക്കല്‍ താന്‍ ആത്മഹത്യ ചെയ്തു എന്ന ഗോസിപ്പ് പ്രചരിച്ചു. ആത്മഹത്യ ചെയ്തു, എന്നിട്ട് രക്ഷപ്പെട്ടു.

തന്റെ വേലക്കാരി വാര്‍ത്ത സ്ഥിരീകരിച്ചു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തനിക്ക് വേലക്കാരിയില്ല, തന്റെ ജീവന് ഒരു ആപത്തുമില്ല എന്ന് ഇല്യാന വ്യക്തമാക്കി. 2020ല്‍ ആണ് ഇല്യാന കാമുകന്‍ ആന്‍ഡ്രു നീബണുമായി വേര്‍പിരിയുന്നത്. അണ്‍ഫെയര്‍ ആന്റ് ലവ് ലി ആണ് ഇല്യാന ഒടുവില്‍ വേഷമിട്ട ചിത്രം.