വ്യക്തി ജീവതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉപദേശിക്കാനെത്തിയ ആരാധികയ്ക്ക് മറുപടിയുമായി നടന്‍ ബാല. നടന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നും ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം എന്നുമായിരുന്നു ആരാധികയുടെ ഉപദേശം. ഈ കമന്റിനോടാണ് ബാല പ്രതികരിച്ചത്.
ചെന്നൈയില്‍ അമ്മയുടെ അടുത്തെത്തിയ സന്തോഷം പങ്കുവച്ച് ബാല പങ്കുവച്ച വിഡിയോയിലാണ് കമന്റുമായി ആരാധിക എത്തിയത്. ”ബാല ചെയ്യുന്ന കാര്യങ്ങള്‍ നല്ലതാണ്. ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം. ഞങ്ങള്‍ എല്ലാവരും ഹാപ്പിയാകും. ഇതൊരു അഭ്യര്‍ഥനയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്നായിരുന്നു കമന്റ്.
പിന്നാലെ ബാലയുടെ മറുപടിയും എത്തി. ”ഒരു പൊതു പ്ലാറ്റ്ഫോമില്‍, മറ്റൊരാളുടെ കുടുംബത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാതെ ഉപദേശം നല്‍കരുത്. കുടുംബം നന്നായി പോകുന്നു. താങ്കളുടെ കുടുംബത്തെ നന്നായി നോക്കുക. അത്യന്തം ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നത്” എന്ന് ബാല വ്യക്തമാക്കി.
Read more
അതേസമയം,കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എലിസബത്തിനൊപ്പം ബാലയെ കാണാതിരുന്നതാണ് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചത്. പിറന്നാള്‍ ആഘോഷ വീഡിയോ പങ്കുവച്ച എലിസബത്തിനോട് ആരാധകര്‍ക്ക് ചോദിക്കാനുള്ളതും ബാല എവിടെ എന്നായിരുന്നു. എലിസബത്ത് ഇപ്പോള്‍ സ്വന്തം വീട്ടിലാണ്.