നടന്‍ ലുക്ക്മാന്‍ വിവാഹിതനാകുന്നു, ചിത്രങ്ങള്‍

Advertisement

നടന്‍ ലുക്ക്മാന്‍ വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതോടെ ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചങ്ങരംകുളം സ്വദേശിയാണ് ലുക്ക്മാന്‍.

സപ്തമശ്രീ തസ്‌കര ആയിരുന്നു ലുക്ക്മാന്റെ ആദ്യ സിനിമ. KL 10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ താരം അവതരിപ്പച്ചു.

മമ്മൂട്ടി ചിത്രം ഉണ്ടയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. സഹപ്രവര്‍ത്തകരില്‍ നിന്നും ജാതീയമായ വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പൊലീസുകാരനായാണ് ലുക്ക്മാന്‍ വേഷമിട്ടത്.

ഉണ്ടയിലെ ആദിവാസി സിവിൽ പോലീസ് ഓഫിസർ ഇതാ...എഞ്ചിനീയർ ലുക്ക്മാൻ | Lukman  Lukku Actor Unda Movie KL 10 Kali Virus

ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഓപ്പറേഷന്‍ ജാവ ആണ് താരം ഒടുവില്‍ വേഷമിട്ട ചിത്രം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.