‘സ്‌നേഹത്തെ ഒരിക്കലും ഉപേക്ഷിക്കരുത്, മകളാണ് എന്റെ മാലാഖ’; അവന്തികയ്ക്ക് ഒപ്പം ഓണം ആഘോഷിച്ച് ബാല

മകള്‍ അവന്തികക്കൊപ്പം ഓണം ആഘോഷിച്ച് നടന്‍ ബാല. ഇതുവരെ ആഘോഷിച്ചതില്‍ വെച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന ക്യാപ്ഷനോടെയാണ് ബാല സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്.

‘ഇത് വരെയുള്ളതില്‍ വെച്ചേറ്റവും നല്ല ഓണം. പണം എന്നത് വെറും ഭൗതിക വസ്തു മാത്രമാണ്. ദൈവത്തില്‍ വിശ്വസിക്കൂ. സ്‌നേഹത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. എന്റെ മകളാണ് മാലാഖ.’ ബാല സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് അവന്തിക.

2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി തമ്മില്‍ പിരിഞ്ഞു താമസിക്കുകയാണ്. ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്. മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ അമൃതയും പങ്കുവെച്ചിട്ടുണ്ട്.