'എനിക്ക് സമാധാനമാണ് വലുത്'; ആരാധകരെ നിരാശരാക്കി കരണ്‍ ജോഹര്‍

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ പുതിയ തീരുമാനം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനോട് വിട പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ഇന്നാണ് കരണ്‍ തന്റെ പുതിയ തീരുമാനം അറിയിച്ചത്.

പോസിറ്റീവ് എനര്‍ജിക്ക് ഇടം നല്‍കുവാനാണ് തന്റെ ഈ തീരുമാനം എന്ന് അദ്ദേഹം അറിയിച്ചു. തൊട്ടുപിന്നാലെ കരണ്‍ ജോഹറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.എന്നാല്‍ ചില ആരാധകര്‍ കരണിന്റെ ഈ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. മറ്റു ചിലരാകട്ടെ അദ്ദേഹം ട്വിറ്റര്‍ വിട്ടു പോകുന്നതിന്റെ നിരാശയിലുമാണ്.

‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്ന ചിത്രമാണ് കരണ്‍ ജോഹറിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും നായിക-നായകന്മാരാകുന്ന ചിത്രത്തില്‍ ധര്‍മേന്ദ്ര, ജയ ബച്ചന്‍, ശബാന ആസ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2023ല്‍ ചിത്രം റിലീസ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.