വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് തൃഷ

തന്റെ വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ നടി തൃഷ.  ഒരു ചാനല്‍ അഭിമുഖത്തിലാണ് തൃഷ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും തനിക്ക് താല്പര്യമില്ല എന്നാണ് തൃഷ പറഞ്ഞത്.

വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ലെന്നും തനിക്ക് അന്യോജ്യമായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യുമെന്നും തൃഷ വ്യക്തമാക്കി. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എനിക്കറിയാവുന്ന പലരും സന്തോഷകരമായ ദാമ്പത്യം നയിക്കുന്നവരും അതേപോലെതന്നെ വിവാഹമോചനം നേടാന്‍ ആലോചിക്കുന്നവരും ഉണ്ട്.

പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും അതിനുശേഷം വിവാഹമോചനം നേടാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ല. ശരിയായ ആളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും. എനിക്ക് സന്തോഷം നല്‍കാത്ത ഒരു ദാമ്പത്യജീവിതം ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല,’ തൃഷ പറഞ്ഞു.