ദുല്‍ഖര്‍ ആ സംഭവത്തെ കുറിച്ച് ചോദിക്കുകയോ മാറ്റി നിര്‍ത്തുകയോ ചെയ്തിട്ടില്ല, മമ്മൂക്കയും അങ്ങനെ തന്നെ: ഷൈന്‍ ടോം ചാക്കോ

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും എന്നും തന്നെ ചേര്‍ത്തും പിടിച്ചിട്ടേയുള്ളുവെന്ന് ഷൈന്‍ ടോം ചാക്കോ. തന്റെ കേസൊക്കെ വന്നതിന് ശേഷവും അങ്ങനെ തന്നെയാണ്. അവരൊന്നും ഇന്നേ വരെ അതിനെ കുറിച്ച് ചോദിക്കുകയോ മാറ്റി നിര്‍ത്തുകയോ ചെയ്തിട്ടില്ല. താന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാലും അവര്‍ കൂട്ടിച്ചേര്‍ക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത് എന്നാണ് പറയുന്നത്.

ദുല്‍ഖര്‍ എന്നും തന്നോട് ഒരുപോലെ മാത്രമാണ് പെരുമാറിയിട്ടുള്ളത്. ‘കമ്മട്ടിപ്പാട’ത്തിന്റെ സമയത്താണെങ്കിലും ‘കുറുപ്പി’ന്റെ സമയത്താണെങ്കിലും എല്ലാം പുള്ളി തന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്. പിന്നീട് ‘അടി’ എന്ന തന്റെ സിനിമ വരെ ദുല്‍ഖര്‍ പ്രൊഡ്യൂസ് ചെയ്തു.

ശരിക്കും പറഞ്ഞാല്‍ അവര്‍ക്ക് അതിന്റെ ഒരു ആവശ്യവുമില്ല. എന്നാല്‍ വളരെയധികം അവര്‍ തന്നോട് സഹകരിച്ചിട്ടുണ്ട്. തന്റെ കേസൊക്കെ വന്നതിന് ശേഷവും അങ്ങനെ തന്നെയാണ്. അവരൊന്നും ഇന്നേ വരെ അതിനെ കുറിച്ച് ചോദിക്കുകയോ മാറ്റി നിര്‍ത്തുകയോ ചെയ്തിട്ടില്ല. മമ്മൂക്കയാണെങ്കിലും അങ്ങനെ തന്നെയാണ്.

അദ്ദേഹം എന്നെ അടുത്ത് നിര്‍ത്തി ഫോട്ടോ എടുക്കുകയും കെട്ടിപിടിക്കുകയും ഒക്കെ ചെയ്യും. താനായിട്ട് ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുമ്പോഴും അവര്‍ തന്നെ കൂട്ടിച്ചേര്‍ക്കാന്‍ മാത്രമാണ് നോക്കിയിട്ടുള്ളത് എന്നാണ് ഷൈന്‍ ടോം ചാക്കോ ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, മമ്മൂട്ടിക്കൊപ്പമുള്ള ‘ക്രിസ്റ്റഫര്‍’ ആയിരുന്നു ഷൈനിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.