എനിക്കാ പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു, പക്ഷേ അന്ന് തുറന്നുപറഞ്ഞിരുന്നെങ്കില്‍ അവളുടെ പട്ടി എന്നെ കടിച്ചേനെ, ദൈവത്തിന് നന്ദി: സല്‍മാന്‍ ഖാന്‍

 

സല്‍മാന്റെ വിവാഹത്തെക്കുറിച്ചും പ്രണയ ബന്ധങ്ങളുമെല്ലാം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിരന്തര വാര്‍ത്തയാണ്. ഇപ്പോള്‍ താരം തന്നെ തന്റെ പഴയകാല ‘ക്രഷി’നെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ബാല്യകാല ‘ക്രഷ്’ ഇപ്പോള്‍ മുത്തശ്ശിയാണെന്നാണ് സല്‍മാന്‍ പറയുന്നത്.

നടന്‍ അവതാരകനായ ബിഗ്ബോസിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്ത് എനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു പക്ഷേ ഞാന്‍ തുറന്നു പറഞ്ഞില്ല. തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ പട്ടി എ്ന്നെ കടിച്ചേനെ, ചിരിയുടെ അകമ്പടിയോടെ സല്‍മാന്‍ പറഞ്ഞു. വെളിപ്പെടുത്തല്‍ കേട്ട് ഷോയില്‍ അതിഥിയായി എത്തിയ അജയ് ദേവഗണ്‍ സല്‍മാനെ ട്രോളി. ഇപ്പോള്‍ പോയി പറയൂ അവളുടെ ഭര്‍ത്താവ് നിങ്ങളെ കടിക്കും എന്നായിരുന്നു താരത്തിന്റെ ട്രോള്‍.

 

കുട്ടിക്കാലത്ത് ഒരേ സമയം തനിക്കും തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കും ഒരു പെണ്‍കട്ടിയെ ഇഷ്ടമായിരുന്നു. അവള്‍ അവഗണിക്കുമോ എന്ന ഭയം കാരണം അത് അവളോട് പറഞ്ഞില്ല. എന്നാല്‍ പിന്നീടാണ് അവള്‍ക്കും തന്നെ ഇഷ്ടമാണെന്ന് മനസിലാക്കിയതെന്ന് സല്‍മാന്‍ പറഞ്ഞു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടു. അന്ന് അത് പറയാതിരുന്നതിന് ദൈവത്തിന് നന്ദി. അവളെക്കുറിച്ച് എന്റെ മനസിലുണ്ടായിരുന്ന ചിത്രം മാറി. അവള്‍ ഇപ്പോള്‍ ഒരു മുത്തശ്ശിയാണ്. ചെറുമക്കള്‍ എന്റെ ഫാന്‍ ആണെന്ന് അവള്‍ പറഞ്ഞു. ഞാനും ഒരു മുത്തച്ഛന്‍ ആകുമായിരുന്നു. സല്‍മാന്‍ പറഞ്ഞു.