വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്തു തന്നെ സംഭവിക്കാനുണ്ട്; സോഷ്യല്‍മീഡിയയില്‍ വൈറലായി പ്രയാഗയുടെ പോസ്റ്റ്

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴ് ആന്തോളജി ചിത്രമായ നവരസയാണ് പ്രയാഗയുടേതായി അവസാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ പ്രയാഗയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിനോടൊപ്പം നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. തന്റെ ജീവിതത്തില്‍ വളരെ സ്പെഷ്യലായ എന്തോ ഒന്ന് വരുന്നുണ്ടെന്നാണ് താരം പറയുന്നത്.

‘നിങ്ങളെപ്പോഴെങ്കിലും തിരമാലകളില്‍ പെട്ടിട്ടുണ്ടോ? തിരകളില്‍ പെട്ട് വളഞ്ഞു പുളഞ്ഞിട്ടുണ്ടോ? നിങ്ങളിപ്പോള്‍ എന്റെ മുഖത്ത് പുഞ്ചിരി കാണുന്നില്ലേ, ഒരുപാട് പേടിച്ച ശേഷമാണ് ഞാനിങ്ങനെ ചിരിക്കുന്നത്. ഇതാണ് ആ നിമിഷം. വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്തു തന്നെ സംഭവിക്കാനുണ്ട്. അത് ഉടനെ സംഭവിക്കും,’എന്നാണ് പ്രയാഗ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

 

ബാലതാരമായാണ് പ്രയാഗ വെള്ളിത്തിരയിലെത്തുന്നത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത ‘പിസാസി’ലൂടെയാണ് താരം ശ്രദ്ധേയയാവുന്നത്.