സ്‌ക്രീനില്‍ റൊമാന്റിക് വൈബ് കൊണ്ടുവരും, എന്നാല്‍ റിയല്‍ ലൈഫില്‍ പറ്റില്ല: പ്രയാഗ മാര്‍ട്ടിന്‍

 

സാഗര്‍ ഏലിയാസ് ജാക്കിയിലൂടെയാണ് നടി പ്രയാഗാ മാര്‍ട്ടിന്‍ മലയാളത്തിലേക്ക് എത്തുന്നത്.പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയിരിക്കുന്നു. ഇപ്പോഴിതാ, തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാഗ മാര്‍ട്ടിന്‍. ഒരു റിലേഷന്‍ഷിപ്പിനെ കുറിച്ചോ പാര്‍ട്ണറെ കുറിച്ചോ ഒന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നിലവില്‍ കരിയറില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും പ്രയാഗ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ ് പ്രണയം സിനിമയോടാണ്. ഡേറ്റിങ് എന്ന ആശയത്തോടേ തനിക്ക് താത്പര്യമില്ലെന്നും പ്രയാഗ പറഞ്ഞു.സ്വാഭാവികമായി അത് നടക്കുകയാണെങ്കില്‍ നടന്നോട്ടെ. നാച്ചുറല്‍ ബോണ്ടിങ് കെമിസ്ട്രിയാണ് എനിക്കിഷ്ടം. ഡേറ്റിങ്ങിന് വേണ്ടി ഒരു പാര്‍ട്ണറെ കണ്ടെത്തുന്നതിനോടോ, എന്തുകൊണ്ട് ഡേറ്റിങ് ആയിക്കൂടാ എന്ന് ചോദിച്ച് അതിലേക്ക് ഇറങ്ങുന്നതിനോടോ എനിക്ക് യോജിപ്പില്ല.

എനിക്ക് അതില്‍ താത്പര്യമില്ലെന്ന് മാത്രമേയുള്ളൂ. അതിനോട് യോജിക്കുന്ന ഒരുപാട് പേരുണ്ടാകും. ഞാന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് പറയില്ല. എന്റെ ശരി മറ്റുള്ളവര്‍ക്ക് തെറ്റായിരിക്കും, പ്രയാഗ പറഞ്ഞു.

ഒരു നടിയെന്ന നിലയില്‍ സ്‌ക്രീനില്‍ ആ റൊമാന്റിക് വൈബ് കൊണ്ടുവരാന്‍ എനിക്ക് സാധിക്കും. റിയല്‍ ലൈഫില്‍ റൊമാന്‍സ് കാണിക്കുന്ന കാര്യത്തില്‍ ഞാന്‍ ഷൈയാണ് എന്നും പ്രയാഗ പറയുന്നു.