എന്റെ ശരീരം ഞാൻ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക്, അത്രയ്ക്ക് നാണം ഉളളവളായിരുന്നു;തുറന്നു പറഞ്ഞ് കനി കുസൃതി 

ബിരിയാണിയിലെ മികച്ച അഭിനയം കൊണ്ട് കനി കുസൃതി പ്രേക്ഷകരെ  അമ്പരപ്പിച്ചിരുന്നു.  സിനിമ മുന്നോട്ട് വെച്ച രാഷ്ട്രീയം വളരെ ചർച്ച ചെയ്യപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള അവാർഡും കനിയെ തേടിയെത്തിയിരുന്നു.

ഇപ്പോൾ  ഒരു അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞ വാക്കുകളാണ്  ശ്രദ്ധേയമാകുന്നത്. തന്റെ പഴയ ചിന്താഗതികളാണ് താരം പങ്കുവെച്ചത്. വളരെയധികം നാണം കുണുങ്ങിയായിരുന്നു താനെന്ന് കനി കുസൃതി വെളിപ്പെടുത്തുന്നു. ‘എന്റെ സ്വന്തം ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്ന ആളായിരുന്നു ഞാൻ. കാരണം ഞാൻ അത്രയ്ക്കും നാണം ഉള്ളവളായിരുന്നു. അതായത് എന്റെ ശരീരം ഞാൻ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക്’.- കനി പറഞ്ഞു.

ബിരിയാണിയിൽ വളരെ ബോൾഡ് ആയിരുന്നു  നടി.