നിലപാടില്‍ ഇരട്ടത്താപ്പ്, അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി; മോഹന്‍ലാല്‍ മൗനം വെടിയണമെന്ന് ഗണേഷ് കുമാര്‍

താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാര്‍. അമ്മയുടേത് ഇരട്ടത്താപ്പാണെന്നും നേതൃത്വം ചിലര്‍ ഹൈജാക് ചെയ്തുവെന്നും അദ്ദേഹം കത്തില്‍ എഴുതി.

ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നു. വിജയ് ബാബുവിനെ ‘അമ്മ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എന്‍ട്രി എന്ന നിലയില്‍ ‘അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി.

Read more

ജനറല്‍ സെക്രട്ടറി ഇടവേള ബാബു സ്ഥാനത്തു ഇരിക്കാന്‍ യോഗ്യനാണോ എന്ന് മോഹന്‍ ലാല്‍ വ്യക്തമാക്കണമെന്നും ?ഗണേഷ് കുമാര്‍ ആവശ്യപ്പെടുന്നു. ഈ പ്രശ്‌നങ്ങളില്‍ മോഹന്‍ലാല്‍ പുലര്‍ത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തില്‍ ആവശ്യപ്പെട്ടു.