തന്റെ അഭിനയം അത്ര മികച്ചതായി സ്വയം തോന്നിയിട്ടില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍ . ഒരിക്കല്‍ ചെയ്ത സിനിമകള്‍ പിന്നീടിരുന്ന് കാണുമ്പോള്‍ അതിലെ സ്വന്തം അഭിനയം ഇഷ്ടമാവാറില്ലെന്നും അദ്ദേഹം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഫഹദ് എന്ന ബ്രാന്‍ഡ് ഉള്ളതായി താന്‍ വിശ്വസിക്കുന്നില്ല. താനുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും സ്വയം ആസ്വദിക്കാറില്ലെന്നും ഫഹദ് പറയുന്നു.ഞാന്‍ ചെയ്ത നല്ല സിനിമകള്‍ ഇപ്പോള്‍ പോയി കാണുമ്പോള്‍ എന്റെ മിസ്റ്റേക്‌സ് മാത്രമേ എനിക്ക് കാണാന്‍ പറ്റുന്നുള്ളൂ. ഫഹദ് എന്ന ബ്രാന്‍ഡിനെയൊന്നും ഞാന്‍ എന്‍ജോയ് ചെയ്യുന്നില്ല. എങ്കിലും ചെയ്യാന്‍ പറ്റുന്ന സിനിമകളിലും ചെയ്ത സിനിമകളിലും എനിക്ക് ഹാപ്പിനെസ് ഉണ്ട്, ഫഹദ് വ്യക്തമാക്കി.
‘ഇന്നായിരുന്നെങ്കില്‍ ഒരു സീന്‍ വേറൊരു രീതിയില്‍ ചെയ്യാമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. അതേസമയം ആ സിനിമ ചെയ്യുന്ന സമയത്ത് തീര്‍ച്ചയായും ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള തീരുമാനത്തിലാണ് സിനിമ ചെയ്യുന്നത്. എന്നാല്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നെന്ന് പിന്നീട് തോന്നും’
Read more
‘അങ്ങനെ അല്ലായിരുന്നു അഭിനയിക്കേണ്ടതെന്നും ഇത്രയൊന്നും അഭിനയിക്കേണ്ട കാര്യമില്ലായിരുന്നെന്നും കുറച്ചു കൂടിപ്പോയി എന്നൊക്കെ തോന്നുമെന്നും’ ഫഹദ് പറഞ്ഞു.