ഇന്ന് കോമഡി സിനിമകൾ സംഭവിക്കുന്നില്ല, കഥാപാത്രത്തിന് വ്യക്തിത്വമില്ലാതെ അത് ചെയ്യാനും സാധിക്കില്ല: ജയസൂര്യ

പണ്ടത്തെ പോലെ ഇന്ന് മലയാള സിനിമയിൽ കോമഡി സിനിമകളിലെന്ന് പറഞ്ഞ് നടൻ ജയസൂര്യ. കോമഡി സിനിമകളുടെ ഭാഗമാകാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും എന്നാൽ അത്തരം സിനിമകള്‍ സംഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ആസ്വദിച്ച് ചെയ്യ്തിരുന്നത് അത്തരം കഥാപാത്രങ്ങളായിരുന്നുവെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

കോമഡി ചെയ്യാന്‍ തനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. കോമഡിയാണ് ഏറ്റവും സീരിയസായി ചെയ്യേണ്ട കാര്യം. വെറുതെ ചെയ്യാൻ പറ്റുന്ന ഒന്നല്ല കോമഡി. കോമഡിയായിട്ട് ചെയ്യാന്‍ പറ്റുന്ന സാധനമല്ല. കഥാപാത്രത്തിന് വ്യക്തിത്വമില്ലാതെ കോമഡി ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് ഇന്നും ഷാജിപാപ്പന്‍ അമര്‍ അക്ബര്‍ അന്തോണിയും പ്രേക്ഷകർ ഓർത്തിരിക്കുന്നത്.

അതുപോലെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് കൊണ്ട് തമാശ പറയല്‍ തനിക്ക് ഓക്കെയാണ്. അതല്ലാതെ തമാശ പറയാനുള്ള കഴിവ് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ കോമഡി സിനിമകള്‍ സംഭവിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .

പണ്ടത്തെ അത്ര കോമഡി ഇന്ന് സിനിമകളിലില്ല. ഒരു അഞ്ച് കോമഡി സിനിമകള്‍ പറയാന്‍ പറഞ്ഞാല്‍ പണ്ട് പറയുന്നത് പോലെ പറയാന്‍ പറ്റുമോ പക്ഷേ പാല്‍തു ജാന്‍വര്‍ പോലെയുള്ള ലൈറ്റ് ഹാര്‍ട്ടഡ് സിനിമകള്‍ വരുന്നുണ്ട്. അതുപോലുള്ള സിനിമകളുടെ ഭാഗമാകാന്‍ തനിക്കും ഇഷ്ടമാണ്. നമുക്ക് ഏറ്റവും നന്നായി ആസ്വദിച്ച് ചെയ്യാന്‍ പറ്റുന്നതുംസംഭാവന ചെയ്യാന്‍ കഴിയുന്നതും അത്തരം സിനിമകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.