'മനസ്സ് പറയുന്നത് കേൾക്കാനാണ് ചീരു പറഞ്ഞിട്ടുള്ളത്': രണ്ടാം വിവാഹത്തെ കുറിച്ച് മേഘ്ന രാജ്

മലയാളി അല്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്. കഴിഞ്ഞ കുറച്ച് നാളുകളായി മേഘ്ന പുനർവിവാഹിത ആകാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി. വിവാഹം കഴിക്കണമെന്ന് തന്നോട് പറഞ്ഞവരുണ്ട്. അതേസമയം തന്നെ വിവാഹം കഴിച്ചില്ലെങ്കിലും മകനുമൊത്ത് സന്തോഷമായി ജീവിക്കാമല്ലോ എന്നു പറഞ്ഞവരുമുണ്ട്.

ഇവയിൽ ഏതാണ് താൻ സ്വീകരിക്കേണ്ടത്. ചുറ്റുമള്ളവർ എന്തുപറഞ്ഞാലും സ്വന്തം മനസ് പറയുന്നതാണ് കേൾക്കേണ്ടതെന്ന് ചീരു പറയാറുണ്ട്. രണ്ടാം വിവാഹത്തേക്കുറിച്ചൊരു ചോദ്യം താൻ ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നാണ് ചിരു പോയപ്പോൾ ഇവിടെ അവശേഷിപ്പിച്ച കാര്യം. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ലെന്നും മേഘ്ന പറയുന്നത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. 2018ലായിരുന്നു ചിരഞ്ജീവിയുടെയും മേഘ്നയുടെയും വിവാഹം. 2020 ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി അന്തരിച്ചത്. ഇതേ വർഷം തന്നെയാണ് ഇരുവരുടെയും മകൻ റയാൻ ജനിച്ചതും. ജനിക്കുന്നത് ആൺ കുഞ്ഞായിരിക്കുമെന്ന് ചിരഞ്ജീവി പറഞ്ഞിരുന്നതായി മേഘ്ന നേരത്തെ പറഞ്ഞിരുന്നു.

Read more

എല്ലാവർക്കും പ്രിയങ്കരനായിരുന്ന സർജയെ പോലെ തങ്ങളുടെ മകനേയും വളർത്തണമെന്നാണ് മേഘ്നയുടെ ആഗ്രഹം. നിലവിൽ മകനൊപ്പം തന്നെ വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയാണ് മേഘ്ന. നിലവിൽ രണ്ട് സിനിമകളിൽ മേഘ്ന അഭിനയിച്ചു കഴിഞ്ഞു. ബുധിവന്ത 2 ആണ് മേഘ്നയുടേതായി റിലീസിന് കാത്തിരിക്കുന്ന ചിത്രം