12 മണിയായിട്ടും നായകന്‍ വന്നില്ല, ഫോണില്‍ വിളിച്ചിട്ടും കിട്ടുന്നില്ല; ദുരനുഭവം പങ്കുവെച്ച് ബാബുരാജ്

സിനിമാ സെറ്റില്‍ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടന്‍ ബാബുരാജ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ്സുതുറന്നത്.

സെറ്റിലെത്തി എട്ട് മണി മുതല്‍ മേക്കപ്പ് ഇട്ട് ഇരുന്നിട്ടും അഭിനയിക്കേണ്ട നായകന്‍ 12 മണിയായിട്ടും എത്തിയില്ല തുടര്‍ന്ന് അദ്ദേഹത്തെ വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ എടുത്തില്ലെന്നും എവിടെയാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.

‘എനിക്കൊരു അനുഭവം ഉണ്ടായിട്ടുണ്ട്. പടത്തിന്റെ പേരൊന്നും ഞാന്‍ പറയുന്നില്ല. ആ പടത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്. ഏഴുമണിക്ക് അവിടെ ചെന്ന് കാരവാനില്‍ കയറി ഇരുന്നു. എട്ടുമണിയായപ്പോള്‍ മേക്കപ്പ് ഇട്ടു. എപ്പോഴാണ് മോനേ തുടങ്ങുന്നത് എന്ന് ചോദിച്ചപ്പോള്‍ പറയുകയാണ് ചേട്ടന്‍ ഇപ്പോള്‍ മേക്കപ്പ് ഇടണ്ടായിരുന്നുവെന്ന്”

”പത്ത് മണിയായി പതിനൊന്ന് പന്ത്രണ്ട് മണിയായി. തുടര്‍ന്ന് താന്‍ ഇത്തിരി ദേഷ്യപ്പെട്ട് ചോദിച്ചപ്പോഴാണ് അറിയുന്നത്, അതില്‍ അഭിനയിക്കേണ്ട നായകന്‍ ഫോണ്‍ എടുക്കുന്നില്ല” ബാബുരാജ് പറയുന്നു. അദ്ദേഹത്തെ ഫോണില്‍ കിട്ടുന്നില്ല, എവിടെയാണെന്ന് അറിയില്ല.

വീട്ടില്‍ വിളിച്ചപ്പോള്‍ പോലും അദ്ദേഹം എവിടെയാണെന്ന് അവര്‍ക്കും അറിയില്ലായിരുന്നുവെന്നും അതൊക്കെ സിനിമക്ക് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.