അതായിരിക്കാം ഒരു പക്ഷേ പിരിയുന്നതിന് കാരണമായത്; വിവാഹമോചനത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍

തെലുങ്ക് സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സമ്പത്ത് രാജ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താന്‍ വിവാഹമോചിതനാണെന്ന കാര്യമാണ് അദ്ദേഹം ആരാധകരോട് പങ്കുവെച്ചത്.

നടന്റെ വാക്കുകള്‍

മകള്‍ക്ക് നാല് വയസ്സുള്ളപ്പോഴാണ് ഞാനും ഭാര്യയും വേര്‍പിരിയാന്‍ തീരുമാനിക്കുന്നത്. പക്ഷേ ആ മാറ്റത്തെ ഞങ്ങള്‍ അതിന്റെതായ പക്വതയോടെ അഭിമുഖീകരിച്ചു. അതിന്റെ പേരില്‍ വഴക്കടിച്ചിട്ടില്ല.

പരസ്പരം സംസാരിച്ച് അങ്ങനെയൊരു തീരുമാനത്തിലെത്തി. ഞങ്ങള്‍ മൂന്ന് പേരും ഹാപ്പിയാണ്. പരസ്പരം നല്ല ബന്ധം സൂക്ഷിക്കുന്നു. മകളുടെ പൂര്‍ണ ഉത്തരവാദിത്വവും തനിക്കാണ്. അവളിപ്പോള്‍ ഓസ്‌ട്രേലിയയിലാണ്. 23ാം വയസ്സിലാണ് വിവാഹം കഴിക്കുന്നത്. ചെറിയ പ്രായത്തിലേയുള്ള വിവാഹമായിരിക്കാം ഒരുപക്ഷെ വിവാഹ മോചനത്തിനുള്ള കാരണം

Read more

ഇരുപത് വര്‍ഷമായി സിനിമാരംഗത്തുണ്ടെങ്കിലും അഭിമുഖങ്ങളില്‍ അധികമൊന്നും പ്രത്യക്ഷപ്പെടാത്ത നടനാണ് സമ്പത്ത്. കസബ ആടുപുലിയാട്ടം തുടങ്ങിയ മലയാള സിനിമകളിലും സമ്പത്ത് രാജ് അഭിനയിച്ചിട്ടുണ്ട്.