ഡബ്‌ള്യു.സി.സി വന്നതിനു ശേഷം സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ടോ?; മാലാ പാര്‍വതി പറയുന്നു

സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും രൂപീകൃതമായ വനിത കൂട്ടായ്മയാണ് ഡബ്‌ള്യു.സി.സി. എന്നിരുന്നാല്‍ തന്നെയും ഇപ്പോഴും സെറ്റുകളില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണെന്നും അതില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നുമാണ് നടി മാലാ പാര്‍വതി പറയുന്നത്.

“സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. മലയാള സിനിമയിലെ ഒരു പ്രധാന പ്രശ്‌നം എന്തെന്നാല്‍ ആള്‍ക്കാരെ നോക്കിയാണ് സൗകര്യങ്ങള്‍ കൊടുക്കുന്നത്. വര്‍ഗവ്യത്യാസമുണ്ട്. ചിലര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കും. പൊതുവേ അങ്ങനൊരു രീതി കണ്ടിട്ടുണ്ട്.”

Read more

“ഡബ്‌ള്യു.സി.സി വന്നതിനു ശേഷം വന്നിട്ടുള്ള മാറ്റത്തെ കുറിച്ച് പൊതുവേ ആള്‍ക്കാര്‍ പറയുന്നത് ഒരു സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ്. സെറ്റില്‍ ആള്‍ക്കാര്‍ക്ക് തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനും ധൈര്യമില്ല എന്ന് പൊതുവേ പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാന്‍ ഡബ്‌ള്യു.സി.സിയില്‍ ഇല്ലെന്ന് പലര്‍ക്കും അറിയില്ല. ഞാന്‍ ഡബ്‌ള്യു.സി.സിയില്‍ അംഗമാണെന്നാണ് പലരും കരുതുന്നത്. അപ്പോള്‍ എന്നെ കാണുമ്പോള്‍ ആള്‍ക്കാര്‍ “ഇതേ ഡബ്‌ള്യു.സി.സി വന്നു ഡബ്‌ള്യു.സി.സി വന്നു, മിണ്ടാതിരിക്ക്” എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ മാലാ പാര്‍വതി പറഞ്ഞു.