കോടികള്‍ വേണ്ടെന്ന് വച്ച് രണ്‍ബിര്‍; പുതിയ സിനിമയ്ക്ക് വാങ്ങുന്നത് പ്രതിഫലത്തിന്റെ പകുതി മാത്രം

രണ്‍ബിര്‍ കപൂറിന്റെ ‘അനിമല്‍’ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. ടീസര്‍ എത്തി 4 ദിവസത്തിന് ശേഷവും ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. 31 മില്യണ്‍ വ്യൂസ് ആണ് ടീസര്‍ നേടിയിരിക്കുന്നത്. രണ്‍ബിറിന്റെ പ്രകടനം തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്.

ഒരു ശാന്തനായ ഫിസിക്‌സ് അധ്യാപകനില്‍ നിന്നും ക്രൂരനായ ഗ്യാങ്സ്റ്ററായി എത്തുന്ന രണ്‍ബീറിനെ ടീസറില്‍ കാണാം. രണ്‍ബിറിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാകും ഇത് എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചിത്രത്തിന് താരം വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്.

കോടികള്‍ പ്രതിഫലം വാങ്ങുന്ന താരമാണ് രണ്‍ബിര്‍, എന്നാല്‍ അനിമലിന്റെ കാര്യത്തില്‍ താരം വ്യത്യസ്തത വരുത്തിയിരിക്കുകയാണ്. 70 കോടിയോളം പ്രതിഫലം വാങ്ങുന്ന താരമാണ്. എന്നാല്‍ 30-35 കോടി രൂപ മാത്രമേ ചിത്രത്തിനായി രണ്‍ബീര്‍ വാങ്ങുന്നത്. തന്റെ പ്രതിഫലം നേര്‍പകുതിയായി കുറിച്ചിരിക്കുകയാണ് രണ്‍ബിര്‍.

സിനിമയുടെ ക്വാളിറ്റി മെച്ചപ്പെടുത്താനാകും രണ്‍ബിര്‍ ബാക്കി തുക പ്രയോജനപ്പെടുത്തുക. സിനിമയുടെ ലാഭത്തിന്റെ ഒരു പങ്കും രണ്‍ബിറിനുള്ളതാകും. അതേസമയം, രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയാകുന്നത്. അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.