അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍

അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വിവരം. ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയ താരത്തിന്റെ കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് വിവരം.

താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം അമിതാഭ് ഈ വര്‍ഷം ആദ്യം കൈത്തണ്ടയിലെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. സമീപ വര്‍ഷങ്ങളില്‍, ബച്ചന് കോവിഡും പിടിപെട്ടിരുന്നു.

നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എഡി’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കില്‍ ആയിരുന്നു അമിതാഭ് ബച്ചന്‍. കഴിഞ്ഞ ദിവസം കല്‍ക്കിയുടെ വിശേഷങ്ങള്‍ ബച്ചന്‍ പങ്കുവച്ചിരുന്നു. ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ താന്‍ ജോലി ചെയ്തുവെന്ന് ബച്ചന്‍ പറഞ്ഞിരുന്നു.

പ്രഭാസ്, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, ദിഷാ പഠാണി, അന്നാ ബെന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് 9ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.