IND VS ENG: ജോ റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായി, ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി ഇന്ത്യൻ താരം; ആരാധകർ ഹാപ്പി

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ‌ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് മുന്നേറ്റം. ഏറ്റവും പുതിയ റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ പന്ത് ആറാം സ്ഥാനത്ത് എത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലൂടെ ഒരു മത്സരത്തില്‍ തന്നെ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടത്തില്‍ പന്ത് എത്തിയിരുന്നു. ഇപ്പോള്‍ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി 801 പോയന്റോടെ കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങിലെത്തിയിരിക്കുകയാണ് പന്ത്.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. 170 പന്തുകളിൽ നിന്നായി 81 റൺസാണ് താരം അടിച്ചെടുത്തത്. എന്നാൽ 250 റൺസ് ആകുന്നതിനു മുൻപ് തന്നെ ഇന്ത്യക്ക് 5 വിക്കറ്റുകൾ നഷ്ടമായി എന്നത് നിരാശ തരുന്ന കാര്യമാണ്.

ടോസ് നഷ്ടപെട്ട ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപണർ കെ എൽ രാഹുലിനെ നഷ്ടമായി. തുടർന്ന് വന്ന കരുൺ നായർ 31 റൺസ് നേടിയെങ്കിലും താരത്തിന്റെ ഇന്നിങ്‌സ് നീണ്ടു നിന്നില്ല. പിന്നീട് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും യശസ്‌വി ജൈസ്വാളും ചേർന്നാണ്. എന്നാൽ സെഞ്ച്വറി നേടാനാവാതെ ജയ്‌സ്വാൾ 87 റൺസ് നേടി മടങ്ങി.

കൂടാതെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 25 റൺസ് നേടി മടങ്ങി. പിന്നീട് വന്ന ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഢിക്കും (1) മടങ്ങേണ്ടി വന്നു. നിലവിൽ ഗില്ലിനോടൊപ്പം ക്രീസിൽ നില്കുന്നത് രവീന്ദ്ര ജഡേജയാണ്. മികച്ച കൂട്ടുകെട്ട് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമാകു.