ഒരു ദിവസം ബാബരി മസ്ജിദ് ആത്മഹത്യ ചെയ്തു, ഗാന്ധിജി ചെയ്ത പോലെ: വിമർശനവുമായി ഉണ്ണി ആർ.

Advertisement

 

ബാബരി മസ്ജിദ് പൊളിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉൾപ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയില്‍ വിമര്‍ശനവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍. ‘ഒരു ദിവസം ബാബരി മസ്ജിദ് ആത്മഹത്യ ചെയ്തു; ഗാന്ധിജി ചെയ്ത പോലെ’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ണി ആര്‍ പോസ്റ്റ് ചെയ്തത്.

ബാബരി മസ്ജിദ് പൊളിച്ചു കൊണ്ട് പള്ളിക്ക് മുകളില്‍ കയറി നില്‍ക്കുന്ന കര്‍സേവകരുടെ ചിത്രത്തിനൊപ്പമാണ്​ ഈ വരികൾ​ ഉണ്ണി ആര്‍ ചേര്‍ത്തിരിക്കുന്നത്​.

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും ഇന്ന് സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജാരാക്കിയ ഫോട്ടോകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

View this post on Instagram

@vinodkjose

A post shared by Unni R (@unniwriter) on