“ഭയ ഭക്തി ബഹുമാനം കമ്മ്യൂണിസത്തോട്; റഹീം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, ഞാനും”: പോരാളി ഷാജി

  സി.പി.എം നേതാവ് എ.എ റഹീമിനെ രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചതിന് പിന്നാലെ വിശദീകരണവുമായി സി.പി.ഐ (എം) അനുകൂല ഫേസ്ബുക്ക് പേജ് പോരാളി ഷാജി. ഭയ ഭക്തി ബഹുമാനങ്ങൾ 'കമ്മ്യൂണിസം' എന്ന ആശയത്തോട് മാത്രമാണ്. അല്ലാതെ ഇന്നലെ പൊട്ടി മുളച്ച വെട്ട് കിളി കൂട്ടങ്ങളോടല്ല. അതെപ്പോഴും ഓർമയിൽ വേണമെന്ന് ബിനീഷ്...

“ജനജീവിതവുമായി ബന്ധമില്ലാത്ത ദേവസ്വം നൽകി രാധാകൃഷ്ണനെ ഇരുത്തിക്കളഞ്ഞു”: കുറിപ്പ്

  സി.പി.എമ്മിലെ മുതിർന്ന നേതാവ് കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പിന്റെ ചുമതല നൽകിയതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്. ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രിയാണ് കെ രാധാകൃഷ്ണനെന്നും അദ്ദേഹത്തിന് പ്രസ്തുത മന്ത്രി സ്ഥാനം നൽകിയതിലൂടെ ഇടതു സർക്കാർ പുരോഗമനപരമായ തീരുമാനമാണ് എടുത്തതെന്നുമാണ് സി.പി.എം...

എന്തൊരു അശ്ലീലമാണ് അത്, നാലാംകിട ഗോസിപ്പിങ്ങിന്റെ നിലവാരം: മാതൃഭൂമി തലക്കെട്ടിനെ വിമർശിച്ച് ഹരീഷ് വാസുദേവൻ

  മുഹമ്മദ് റിയാസിന്റെയും ആർ ബിന്ദുവിന്റെയും മന്ത്രിസ്ഥാനം സംബന്ധിച്ച്‌ മാതൃഭൂമി പത്രത്തിൽ വന്ന തലക്കെട്ടിനെ രൂക്ഷമായി വിമർശിച്ച്‌ അഭിഭാഷകൻ ഹരീഷ് വാസുദേവൻ. "സ്വന്തം കഴിവുപയോഗിച്ച് പതിറ്റാണ്ടുകളായി പല പോസ്റ്റുകളിലും ഇരുന്ന്, പല തിരഞ്ഞെടുപ്പുകൾ ജയിച്ച് എത്രയോ ജനങ്ങളുടെ നേതാവായി അംഗീകരിക്കപ്പെട്ട മനുഷ്യരെ അവരുടെ രാഷ്ട്രീയ സ്വത്വം അംഗീകരിക്കാതെ, ഭാര്യ,...

ദളിതരായ ദേവസ്വം മന്ത്രിമാർ ഉണ്ടായിട്ടുണ്ട്, ഈ രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ടിട്ടില്ല: ശ്രീജിത്ത് പണിക്കർ

  ദളിത് വിഭാഗത്തിൽ നിന്ന് മുമ്പും ദേവസ്വം മന്ത്രിമാർ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും ‘ദളിതനെ ദേവസ്വം മന്ത്രിയാക്കി’ എന്ന രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കെ രാധാകൃഷ്ണൻ മികച്ച രാഷ്ട്രീയപ്രവർത്തകൻ എന്ന രീതിയിൽ പേരെടുത്ത ആളാണ്. അദ്ദേഹത്തിന്റെ ജാതിയും മതവും വർഗ്ഗവും വംശവും...

“കേരളത്തിലെ ദളിത് – ആദിവാസി വിഭാഗങ്ങൾക്ക് കെ. രാധാകൃഷ്ണൻ എന്ന ഒരേയൊരു മന്ത്രി”: കുറിപ്പ്

  കേരളത്തിലെ ദളിത് - ആദിവാസി വിഭാഗങ്ങൾക്ക് എല്ലാം കൂടി കെ രാധാകൃഷ്ണൻ എന്ന ഒരേയൊരു പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയാണുള്ളതെന്ന് അഭിപ്രായപ്പെട്ട് സാമൂഹിക പ്രവർത്തകൻ കെ. സന്തോഷ് കുമാർ. ശതമാനക്കണക്ക് നോക്കിയാൽ 21.5 ശതമാനം വരുന്ന ദളിത് - ആദിവാസി ജനതയ്ക്ക് അധികാരത്തിൽ വെറും 4.7...

ക്യാപ്സൂൾ വിതരണക്കാർ ഭരണഘടനയെ വെറുതെ വിടണം: ഹരീഷ് വാസുദേവൻ

  പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള വിമർശനം ആവർത്തിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ആളുകൂടിയുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെ ന്യായീകരിക്കുന്ന ക്യാപ്സൂൾ വിതരണക്കാർ ഭരണഘടനയെ വെറുതെ വിടണം എന്നു പലരെയും പോലെ ഞാനും അഭ്യർത്ഥിക്കുന്നു. ഗവർണർ ഗൂഗിൾ മീറ്റിലൂടെ ചൊല്ലിയാലും മന്ത്രിക്ക്...

“സർക്കാർ നായർ നിയന്ത്രണത്തിലേക്ക് മാറുന്നു എന്ന ചിത്രമാണ് തെളിയുന്നത്”: കുറിപ്പ്

  മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചുള്ള അനൗദ്യോഗിക ചർച്ചകളിൽ തെളിയുന്നത് സർക്കാർ നായർ നിയന്ത്രണത്തിലേക്ക് മാറുന്നു എന്ന ചിത്രമാണെന്ന് സാമൂഹിക പ്രവർത്തകനായ കെ സന്തോഷ് കുമാർ. എട്ടോ ഒമ്പതോ മന്ത്രിമാരെങ്കിലും നായർ വിഭാഗത്തിൽ നിന്നായിരിക്കും. എൻ.എസ്.എസ് ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് ദിവസംപോലും തുടർഭരണം ഉണ്ടാവരുതെന്ന് സന്ദേശം നൽകിയെങ്കിലും സർക്കാരിൽ നായർ മേധാവിത്വം...

വിവാഹം പോലെയുള്ള ചടങ്ങുകളിൽ പലരും ആളെ കുറച്ചത് സാമൂഹ്യബോധം കൊണ്ടാണ്: ശാരദക്കുട്ടി

  ട്രിപ്പിള്‍ ലോക്ക് ഡൗൺ നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കുറിപ്പുമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ എസ് ശാരദക്കുട്ടി. വിരലിലെണ്ണാവുന്ന ആളെ മാത്രം പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ല....

‘ഓർക്കുക, ഇതു അവസാനത്തെ ചാൻസ്’, ലോക്ക്ഡൗൺ ശാശ്വത പരിഹാരമല്ല: ജേക്കബ് പുന്നൂസ്

  കോവിഡിനെതിരെ ലോക്ക്ഡൗൺ ഒരു ശാശ്വത പരിഹാരമല്ലെന്നും വൈറസിന്റെ വ്യാപനത്തോത് കുറയ്ക്കുന്ന പുതിയ പെരുമാറ്റരീതികൾ അഭ്യസിച്ചു ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കുകയാണ് വേണ്ടതെന്നും മുൻ ഡിജിപി ജേക്കബ് പുന്നൂസ്. അല്ലാത്ത പക്ഷം ഒന്നുകിൽ കോവിഡ് മൂലമോ അല്ലെങ്കിൽ ആവർത്തിച്ച് ഏർപെടുത്തേണ്ടി വരുന്ന ലോക്ക്ഡൗണുകൾ മൂലമോ നാം നശിച്ചുപോകും...

സത്യപ്രതിജ്ഞാ ചടങ്ങ് ഓൺലൈനാക്കിയാൽ ജനമനസ്സുകളിൽ അംഗീകരിക്കപ്പെടും, ചരിത്രത്തിലും: ഹരീഷ് വാസുദേവൻ

  സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തവണ ആള്‍ക്കൂട്ടമൊഴിവാക്കി ഓൺലൈനായി നടത്തികൂടെ എന്ന് ചോദിക്കുകയാണ് അഭിഭാഷകൻ ഹരീഷ് വാസുദേവന്‍. ഇനി നിയമപരമായി അത് പറ്റില്ലെങ്കിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടവരും ചടങ്ങിന് ഔദ്യോഗികമായി ആവശ്യമുള്ളവരും അല്ലാതെ ഒരാൾ പോലും കൂടുതൽ പങ്കെടുക്കാത്ത...